അഗളി : ചിറ്റൂരിൽ മുളകുപൊടി വിതറി ഭിത്തി തുരന്ന് ചായക്കടയിൽ മോഷണം. ചിറ്റൂർ ജംഗ്ഷനിൽ കുരിശു പള്ളിക്ക് സമീപം മണ്ണിൽ വീട്ടിൽ വിജയന്റെ കടയിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.ഗൂളിക്കടവ് സഹകരണ ബാങ്കിൽ സ്വർണം പണയപ്പെടുത്തിയെടുത്ത എണ്പത്തിയായ്യായിരം രൂപയോടൊപ്പം കടയിലുണ്ടായിരുന്ന പണവും കടയിലെ ടിവിയും മറ്റ് സ്റ്റേഷനറി വസ്തുക്കളും മോഷ്ടിക്കപ്പെട്ടു.
കടയുടെ പിൻഭിത്തി തകർത്തു ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് മുൻവശത്തെ ഡോർ തുറന്നാണ് പുറത്ത് കടന്നത്. കടക്കുള്ളിലും കടയ്ക്ക് പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്.
അഗളി പോലീസും സ്പെഷ്യൽ ബ്രാഞ്ച് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മോഷണ സ്ഥലത്ത് നിന്നും പുറപ്പെട്ട പോലീസ് നായ ചിറ്റൂർ പോസ്റ്റ് ഓഫിസ് ജംഗ്ഷന് അപ്പുറമെത്തി മടങ്ങി.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അഗളി പോലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോറ്റൂർ പരിസര പ്രദേശങ്ങളിലും മോഷണ പരന്പര തുടർന്ന് വരികയാണ്.