കോഴിക്കോട്: എരഞ്ഞിക്കലില്‍ ക്ഷേത്രത്തിലും വീടുകളിലും മോഷണശ്രമം. കുറുക്കാവ് അയ്യപ്പക്ഷേത്രത്തിലും പടിയേരി താഴത്തെ ജനാര്‍ദ്ധനന്റെ വീട്ടിലുമാണ് മോഷ്ടാവ് കയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ പൂട്ടുപൊളിച്ചാണ് മോഷണത്തിന് ശ്രമിച്ചത്.
ജനാര്‍ദ്ധനന്റെ വീട്ടില്‍ പുലര്‍ച്ചെയോടെയാണ് മോഷ്ടവെത്തിയത്. മുന്‍വശത്തെ വാതില്കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടും. പുറത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ സ്റ്റാര്ട്ടകാക്കര് ശ്രമിച്ചെങ്കിലും പറ്റാത്തതിനാല്‍ ഉപേക്ഷിച്ചു.
അതേസമയം മൊകവൂര്‍ റോഡിന് സമീപം നിര്‍മാണത്തിലുള്ള വീടിന്റെ സണ്‍ഷേഡില്‍ അപരിചിതനെ കണ്ട നാട്ടുകാര്‍ കണ്ടു. ഇയാളോട് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ കിടന്ന ഭാഗത്ത് നിന്ന് കത്തിയും സോക്സും കണ്ടെത്തിയിട്ടുണ്ട്.
സോക്സ് ജനാര്‍ദ്ദനന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാകാമെന്നാണ് പറയുന്നത്. എന്നാല്‍ മോഷണശ്രമത്തിന് പിന്നില്‍ ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അപരിചിതനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും എലത്തൂര്‍ എസ്ഐ ജയപ്രസാദ് പറഞ്ഞു. എരഞ്ഞിക്കലില്‍ രണ്ടാഴ്ച മുമ്പും കടകളില്‍ മോഷണം നടന്നിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണശ്രമമുണ്ടായത്.