മണ്ടൻ കള്ളൻമാർ..! മോ​ഷ​ണ​ശ്ര​മത്തിനിടെ പിടിക്കപ്പെടാതിരിക്കാൻ ബൈക്ക് ഉപേക്ഷിച്ചു പോയി; ബൈക്ക് കാണാനില്ലെന്ന പാരാതി യുമായി എത്തിയപ്പോൾ സംഭവിച്ചത്…

arrest-biju-lആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ​ഷ​ന് കി​ഴ​ക്കു​വ​ശ​ത്തു​ള്ള വീ​ട്ടി​ലെ മോ​ഷ​ണ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ മു​ല്ലാ​ത്ത് വ​ള​പ്പ് വാ​ർ​ഡ് സ്വ​ദേ​ശി രാ​ഹു​ൽ, താ​നാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് എ​സ്ഐ എം.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

എ.​എ​ൻ.​പു​രം വാ​ർ​ഡ് ശ്രീ​ക​രം മ​ഠ​ത്തി​ൽ വെ​ങ്കി​ടേ​ഷി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഗൃ​ഹ​നാ​ഥ​ൻ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രും  വീ​ട്ടു​കാ​രു​മെ​ത്തു​ക​യും മോ​ഷ​ണം ന​ട​ത്താ​നെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ത​ട​യാ​നെ​ത്തി​യ​വ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രെ​ത്തി​യ പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ര​ക്ഷ​പ്പെ​ട​ൽ. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ബൈ​ക്ക് കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​ക്ക​ളി​ലൊ​രാ​ൾ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം പോ​യി​യെ​ന്ന പ​രാ​തി​യു​മാ​യി എ​ത്തി​യ ഇ​യാ​ളി​ൽ ഉ​റ​ക്ക​ച്ച​ട​വ് പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​യി​യ​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളി​നെ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts