പത്തനാപുരം: യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്ന കവർച്ചാ സംഘത്തിനെ രണ്ടു സ്ത്രീക ളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്ന് പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിനിയുടെ പേഴ്സ് ആണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കൊള്ള സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.
കെ എസ് ആർ ടി സി ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാരെ ഇറക്കിയ സമയത്ത് പിടവൂർ സ്വദേശിനി ധരിച്ച സാരിയിൽ കാൽ വച്ച് ചവിട്ടി യാത്രക്കാരിയുടെ ശ്രദ്ധ തിരിച്ച് മറ്റൊരാൾ പഴ്സ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുമ്പോൾ യാത്രക്കാരും പരാതിക്കാരിയുടെ മകളും ചേർന്ന് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
കോയമ്പത്തൂർ ഒസാം പെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവരെ കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർ പിടിച്ച് വെച്ച ശേഷം പത്തനാപുരം പോലീസിൽ അറിയിച്ചു. തുടർന്ന് എസ് ഐമാരായ വിനോദ് കുമാർ, രാകേഷ്, വിനിമോൾ, എ എസ് ഐ മധുസൂധനൻ, സിപിഓമാരായ സന്തോഷ്, സായികുമാർ, റിയാസ്, രംജിത്ത് എന്നിവരെത്തി ഇവരെ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനകൾ കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി.