പ്രണയം കൊണ്ട് കോടീശ്വരനാകാമെന്ന മോഹം കൊണ്ടെത്തിച്ചത് കടക്കെണിയിൽ; യുവാവിന്‍റെ മാല മോഷണ പരാതി പൊലീസ് പൊളിച്ചടുക്കി യപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യം…

 

ഹ​രി​പ്പാ​ട്: ഫോ​ണി​ൽ സം​സാ​രി​ച്ചുനി​ന്ന യു​വാ​വി​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർന്നെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ക​രി​യി​ല​ക്കുള​ങ്ങ​ര പോ​ലീ​സിന്‍റെ അന്വേഷണത്തിലാണ് വാദി പ്രതിയായത്.

കാ​യം​കു​ളം സ്വദേശി നി​ധീ​ഷാ(28) ണ് ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ അ​മ്പ​ല​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ​ത്.

നിധീഷ് ഹരിപ്പാടുനിന്നു കായംകുളത്തേക്കു വരുമ്പോൾ ഫോൺ ചെയ്യാനായി റോഡരികിൽ ബൈക്ക് നിർത്തി സംസാരി ച്ചുകൊണ്ടു നിൽക്കവേ വടക്കുനിന്നു ബൈക്കിൽ വന്ന രണ്ടു പേർ സമീപം ബൈക്ക് നിർത്തുകയും ബൈക്കിനു പിന്നിലി രുന്ന ആൾ മാല പറിച്ചെടുക്കുകയുമായിരുന്നു എന്നതായിരുന്നു പരാതി.

സംഘം രക്ഷപ്പെട്ടെന്നും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചി ല്ലെന്നും നിധീഷ് പോലീസിനോടു പറഞ്ഞിരുന്നു. രാത്രിയിൽ നടന്ന മാലപറിക്കൽ പരാതി പോലീ സും വലിയ തലവേദനയായി. ഇതോടെ ഊർജിത അന്വേഷണം നടന്നു. പോലീസ് വിശദമായ മൊഴി വീണ്ടുമെടുത്തപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

പരാതിക്കാരന്‍റെ മൊഴിയിൽ വൈരുധ്യം തോന്നിയ പോലീസ് യുവാവ് ജോലി ചെയ്തിരുന്ന ഹരിപ്പാട്ടെ സ്ഥാപനത്തി ലെത്തി. അവിടുത്തെയും തുടർന്നു യുവാവ് പോയ കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പരിശോ ധനയിൽ സംഭവം നടന്നെന്നു പറയുന്ന സമയം യുവാവിന്‍റെ കഴുത്തിൽ മാല ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി. ഇതോടെ യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു.

ലോട്ടറിക്കടയിലോ മറ്റോ ഉണ്ടായിരുന്ന സാന്പത്തിക ബാധ്യത തീർക്കാൻ മാല വിറ്റതാണെന്നും വീട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നമാകും എന്നതുകൊണ്ട് വീട്ടുകാരെ വിശ്വസിപ്പിക്കാൻ മാല മോഷണം പോയെന്ന കഥ പറഞ്ഞതാണെന്നും പറഞ്ഞു യുവാവ് തലയൂരി.

Related posts

Leave a Comment