മോ​ഷ​ണം, പെ​ണ്‍​കു​ട്ടി​ക്കുനേ​രേ അ​തി​ക്ര​മം: പ്ര​തി 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം പി​ടി​യി​ല്‍


പാ​മ്പാ​ടി: മോ​ഷ​ണ​ക്കേ​സി​ലും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കുനേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലും ഉ​ള്‍​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി.

മീ​ന​ടം പൊ​ത്തം​പു​റം ഭാ​ഗ​ത്ത് ആ​ല​ക്കു​ള​ത്ത് ബാ​ബു (കാ​ട്ടി​ല്‍ ബാ​ബു-58)വിനെ​യാ​ണ് പാ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.1993 ല്‍ ​പാ​മ്പാ​ടി സ്വ​ദേ​ശി​യു​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ല്‍ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

തു​ട​ര്‍​ന്നു കോ​ട​തി​യി​ല്‍നി​ന്നു ജാ​മ്യ​ത്തി​ലിറ​ങ്ങി​യ ഇ​യാ​ള്‍ 1996 ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യി.

തു​ട​ര്‍​ന്ന് പാ​മ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ തെര​ച്ചി​ലി​നൊ​ടു​വി​ല്‍ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ല്‍ വ്യാ​ജപേ​രി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment