പാറശാല : കുളത്തൂർ കാക്കവിള സ്വദേശിനിയായ യുവതിയുടെ മാല പൊട്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തൃച്ചി പൊൻവിള സെന്തനീർപുരം വള്ളുവതെരുവിൽ സഹോദരന്മാരായ ജോൺ പോൾ (27 ) ഫ്രാങ്ക്ളിൻകുമാർ (32 ) എന്നിവരാണ് പിടിയിലായത് . കഴിഞ്ഞ ഏഴിന് ഉച്ചക്കടയിലെ മാർക്കറ്റിൽ പോയി മടങ്ങവേ കാക്കവിള ദേവാലയത്തിനു സമീപം സ്കൂട്ടറിലെത്തിയപ്രതികൾ യുവതിയുടെ നാലര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
മോഷണമുതൽ വിൽക്കാൻ ശ്രമിക്കവേ പൊഴിയൂർ സി ഐ സുനിലിന്റെ നേതൃത്ത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.