ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ;  ആശുപത്രിയിലെത്തിയവരുടെ സമയോചിത ഇടപെടയാണ് പ്രതിയെ കൈയോടെ പിടികൂടിയത്

പാ​നൂ​ർ: അ​മ്മ​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മൂ​ന്ന​ര വ​യ​സ്സു​കാ​രി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സ്ത്രീ ​പി​ടി​യി​ലാ​യി. താ​ഴെ ച​മ്പാ​ട്ടെ ത​ട​ത്തി​ൽ വീ​ട്ടി​ൽ ആ​യി​ഷ (42) യെ​യാ​ണ് പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പാ​നൂ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. കീ​ഴ്മാ​ട​ത്തെ വ​ട്ട​ക്ക​ണ്ടി ജാ​സി​മ മ​ക​ളു​മൊ​ത്തു ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് മ​ക​ൾ അ​ലം​കൃ​ത​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ആ​യി​ഷ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലു​ള​ള​വ​ർ ആ​യി​ഷ​യെ ത​ട​ഞ്ഞ് വ​ച്ചു പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ മാ​ല ക​ണ്ടെ​ത്തി. ആ​യി​ഷ​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts