കാട്ടാക്കട : വീട്ടുകാരെ ആക്രമിച്ച മോഷണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കള്ളിക്കാട് തേവൻകോട് ദീപു ഭവനിൽ ദീപു എസ്. നായർ ( 30 ), അരുവിക്കര മൈലം ജിവീ രാജാ സ്കൂളിന് സമീപം താഴവിള വീട്ടിൽ സന്തോഷ്കുമാർ ( 33), അരുവിക്കര കളത്തുകാൽ കലിങ്ക് ജംഗ്ഷനിൽ സതീഷ് ചന്ദ്രൻ ( 36) എന്നിവരാണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 21 -ാം തീയതി പുളിയറക്കോണം ക്രൗൺ പാലസിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുറ്റിച്ചൽ കടമാൻകുന്ന് കള്ളിയൽ തടത്തരികത്ത് വീട്ടിൽ സിജികുമാറിനെ ആക്രമിച്ച് ഫോണും 1200 രൂപയും കവർന്ന കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
കവർച്ചാ ശ്രമം തടഞ്ഞ സിജികുമാറിന്റെ മുഖത്ത് പ്രതികൾ ഇടിച്ച് പരിക്കേൽപ്പിച്ച് രണ്ട് പല്ലുകൾ ഇളകിപോയിരുന്നു.
16000 രൂപ വിലവരുന്ന ഫോണും പണവുമാണ് കവർച്ച നടത്തിയത്.
ഒന്നാം പ്രതി ദീപു കാട്ടാക്കട, നെയ്യാർഡാം എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. കാട്ടാക്കട ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വിളപ്പിൽശാല ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേത്യത്വത്തിൽ എസ്.ഐ ഷിബു, എഎസ്ഐ ബൈജു, സിപിഒമാരായ നിധീഷ്, വിപിൻ, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.
മൊബൈൽഫോണും പണവും ക്യത്യത്തിന് ഉപേയോഗിച്ച ബൈക്കും കണ്ടെടുത്തിയതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.