കോഴിക്കോട് : ബാങ്ക് കവര്‍ച്ച ശ്രമമുള്‍പ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഉമ്മളത്തൂര്‍താഴം സല്മാന് ഫാരീസ് (26) പിടിയിൽ.
മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിച്ചതും പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയിലെ മാത്തറയില്‍ കടകള്‍ കൊള്ളയടിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്നതും ഫാരീസ് ആണെന്ന് പോലീസ് പറഞ്ഞു.
ഡിസിപി സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ പന്തീരാങ്കാവ്, കസബ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുമായി പന്തീരാങ്കാവ് സിഐ ബൈജു കെ ജോസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ആഴ്ച്ച ഒളവണ്ണ മാത്തറയിൽ 11 കടകളിൽ മോഷണം നടത്തിയത്. മൂന്ന് കടകളിൽ നിന്നായി രണ്ടു ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു.
മാത്തറയിലെ ഫാത്തിമ ബിൽഡിംഗ്, എടക്കാട് ബിൽഡിംഗ്, അവന്യ ആർക്കേഡ്, കെ.പി.സ്റ്റോർ ജനറൽ മർച്ചന്റ് , സിയാദ് ട്രേഡേഴ്സ്, ജന സേവന പോളിക്ലിനിക് തുടങ്ങിയവയിലാണ് പൂട്ട് തകർത്ത് മോഷണം നടത്തിയത്.
സിയാദ് എന്റർപ്രൈസിൽ നിന്നും 1,85,000 രൂപ നഷ്ടപ്പെട്ടിരുന്നു. എൽഐസി ഏജൻസി ഓഫീസ്, ജന സേവന പോളിക്ലിനിക് എന്നിവിടങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടിരുന്നു മോഷണം നടന്ന കടകളിലൊന്നിൽ നിന്ന് പുലർച്ചെ 3.45 ഓടെയുള്ള സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിംഗ് നടത്തവെയാണ് മാങ്കാവ് ബാങ്കിന്റെ വാതിലിന്റെ ഗ്രില്ല് പൊളിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്.
ബാങ്കിനു മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍ തന്നെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.