ഫ്ളാറ്റിലെ  മോ​ഷ​ണം;  അ​റ​സ്റ്റി​ലായ യു​വ​തിക്കെതിരെ മുന്പും കേസുകൾ

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് ര​ണ്ടാം​മൈ​ലി​ൽ ജാ​ഫ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റി​യാ​സു​ദീ​ന്‍റെ ഫ്ളാ​റ്റി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ൽ യു​വ​തി​യെ അ​റ​സ്റ്റു​ചെ​യ്തു. ശ്രീ​കൃ​ഷ്ണ​പു​രം ക​രി​ന്പു​ഴ പ​ടി​ഞ്ഞാ​റേ​തി​ൽ ബ​ഷീ​റി​ന്‍റെ ഭാ​ര്യ ഫ​സീ​ല (29)യെ​യാ​ണ്് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഫ്ളാ​റ്റി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​തി​മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച ഇ​വ​ർ വീ​ടു​പൂ​ട്ടി തൃ​ശൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി രാ​ത്രി വൈ​കി തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ല​മാ​ര​യി​ലെ ലോ​ക്ക​ർ തു​റ​ന്നു​നോ​ക്കി​യ​ത്, അ​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പെ​ട്ടി മോ​ഷ​ണം​പോ​യ​ത് അ​റി​ഞ്ഞ​ത്. മു​ൻ​വാ​തി​ലോ പി​ൻ​വാ​തി​ലോ ത​ക​ർ​ക്കാ​തെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യി​രു​ന്ന​ത്.

തു​ട​ർ​ന്നു പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ന്വേ​ഷണത്തിൽ ര​ണ്ടാ​ഴ്ച​മു​ന്പ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ന്‍റെ താ​ക്കോ​ൽ കാ​ണാ​താ​യ​താ​യി അ​റി​ഞ്ഞു.പി​ന്നീ​ട് ര​ണ്ടാ​മ​ത്തെ സ്പെ​യ​ർ താ​ക്കോ​ലാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

വാ​തി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ പ്ര​തി സൂ​ത്ര​ത്തി​ൽ കൈ​ക്ക​ലാ​ക്കു​ക​യും വീ​ട്ടു​കാ​ർ തൃ​ശൂ​രി​ലേ​ക്കു​പോ​യ സ​മ​യം നേ​ര​ത്തെ മോ​ഷ്ടി​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ടു​തു​റ​ന്ന് അ​ല​മാ​ര​യി​ൽ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത് പ​ഴ​യ​പ​ടി അ​ല​മാ​ര പൂ​ട്ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ ഫ്ളാ​റ്റി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് ഫ​സീ​ല​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഫ്ളാ​റ്റു​ട​മ ന​ല്കി​യ മൊ​ഴി​യി​ൽ ഒ​രു ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു​മാ​സ​ത്തെ വാ​ട​ക ഒ​ന്നി​ച്ചു ത​ന്ന​താ​യി മൊ​ഴി ന​ല്കി.

സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ ഇ​ത്ര​യും പ​ണം ഒ​ന്നി​ച്ചു​ന​ല്കി​യ​തി​ൽ പോ​ലീ​സി​നു സം​ശ​യം തോ​ന്നി. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ ഭാര്യ ത​നി​ക്ക് 70,000 രൂ​പ ക​ടം ത​ന്ന​താ​യി സ​മ്മ​തി​ച്ചു.തു​ട​ർ​ന്ന് ഫ​സീ​ല​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ ത​ന്‍റെ വീ​ട്ടു​കാ​ർ ത​നി​ക്കു ന​ല്കി​യ പ​ണ​മാ​ണെ​ന്ന് മൊ​ഴി​ന​ല്കി.

എ​ന്നാ​ൽ മൊ​ഴി​പ്ര​കാ​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പ​റ​യു​ന്ന​ത് ക​ള​വാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഫോ​ണ്‍ കോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്ഥ​ല​ത്തെ​പ്പ​റ്റി​യും ബ​ന്ധ​പ്പെ​ട്ട ന​ന്പ​രു​ക​ളെ​പ്പ​റ്റി​യും ചോ​ദി​ച്ച​തി​ൽ പ്ര​തി​ക്ക് ഉ​ത്ത​രം മു​ട്ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ​താ​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പോ​ലീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്നും വി​റ്റ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. താ​ക്കോ​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ​സീ​ല​യ്ക്കെ​തി​രെ നേ​ര​ത്തെ ഭ​ർ​തൃ​പി​താ​വി​നെ വി​ഷം​ന​ല്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 2014-ൽ ​ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശി​യെ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം​ന​ല്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 2016 ൽ ​നാ​ട്ടു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ക​ളു​ണ്ട്.

വി​ഷം​ന​ല്കി കൊ​ന്ന​ശേ​ഷം മൃ​ത​ദേ​ഹം റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ബ​ഷീ​റും കൂ​ട്ടു​പ്ര​തി​യാ​ണ്. നാ​ട്ടു​ക​ൽ പോ​ലീ​സ് ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ബ​ഷീ​റും ഭാ​ര്യ ഫ​സീ​ല​യും മ​ക​നും പാ​ല​ക്കാ​ട് പി​രാ​യി​രി, മേ​പ്പ​റ​ന്പ്, ക​ല്ലേ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​അ​ല​വി, എ​സ്ഐ ആ​ർ.​ര​ഞ്ജി​ത്ത്, ക​മ​റു​ദ്ദീ​ൻ വ​ള്ളി​ക്കാ​ട​ൻ, എ​സ്ഐ കെ.​സ​തീ​ഷ് കു​മാ​ർ, വ​നി​ത എ​സ് സി​പി​ഒ ടി.​വി.​അ​ന്പി​ളി, ഡ​ബ്ല്യു​സി​പി​ഒ​സി ശ്രീ​ക്കു​ട്ടി, സി​പി​ഒ​മാ​രാ​യ ഇ.​സു​രേ​ഷ് കു​മാ​ർ, ആ​ർ.​ദി​ലീ​ഷ്, ക്രൈം​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​ന​ന്ദ​കു​മാ​ർ, ആ​ർ.​കി​ഷോ​ർ, എം.​സു​നി​ൽ, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​വി​നീ​ഷ്, ആ​ർ.​രാ​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts