ഈരാറ്റുപേട്ട: മരണവീട്ടിൽനിന്നു പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോട്ടൂർ പിണ്ണാക്കനാട് അമ്പാട്ട് ഫ്രാൻസിസി (39)നെയാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഇയാൾ കഴിഞ്ഞമാസം 22നു കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ആയിരുന്നു.
പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ചിങ്ങവനത്ത് നിന്നും പിടികൂടുകയായിരുന്നു.
ഇയാൾക്ക് കോട്ടയം ജില്ലയിലെ തിടനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,പാലാ എന്നീ സ്റ്റേഷനുകളിലായി 16 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട സ്റ്റേഷനിൽമരണവീട്ടിൽനിന്നു പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.