പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ന്ന​ത് 13 പ​വ​ൻ; താ​ലി​മാ​ല​യി​ലെ മി​ന്ന്‌ കാ​ണി​ക്ക​വ​ഞ്ചി​ൽ ഇ​ട്ടു; പോ​ലീ​സി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം; ക​ള്ള​നെ​ക്ക​ണ്ട് ഞെ​ട്ടി നാ​ട്ടു​കാ​ർ

അന്പ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​തി​മൂ​ന്ന​ര പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ. ത​ക​ഴി കു​ന്നു​മ്മ പ​ന്ന​ക്ക​ളം പു​ത്ത​ൻ​പ​റ​മ്പ് വീ​ട്ടി​ൽനിന്നാണ് പ​തി​മൂ​ന്ന​ര പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ചത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 6 ൽ ​ഇ​ല്ലി​ച്ചി​റ പു​ത്ത​ൻ പ​റ​മ്പ് വീ​ട്ടി​ൽ ചെ​ല്ല​പ്പ​ന്‍റെ മ​ക​ൻ സു​ദേ​ശ​നെ (40)യാണ് ​അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീഷ് കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​സം​ഘമാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 22 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ട​മ​സ്ഥ​നാ​യ തോ​മ​സി​ന്‍റെ ചേ​ട്ടന്‍റെ മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​ന് തോ​മ​സ് രാ​വി​ലെ കു​ടും​ബസ​മേ​തം വീ​ട് പൂ​ട്ടി പു​റ​ക്കാ​ട് പ​ള്ളി​യി​ൽ പോ​യി​.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഉ​ച്ച​കഴിഞ്ഞ് 2.30 ന് ​വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണവി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് തോ​മ​സി​ന്‍റെ ഭാ​ര്യ ബീ​ന​യു​ടെ പ​രാ​തി​യി​ന്മേ​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി മോ​ഷ​ണ സ്ഥ​ല​ത്തുനി​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ശേ​ഖ​രി​ച്ച വിരലടയാളത്തിന്‍റെയും മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​വീ​ടു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്ന​വ​രി​ലേക്ക് അ​ന്വേ​ഷ​ണം എ​ത്തി​.

അ​മ്പ​ല​പ്പു​ഴ സിഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നേ​ഷ​ണ​സം​ഘം പ​രി​സ​ര​വാ​സി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ട​ക്കം 50 ൽപരം ആ​ളു​ക​ളു​ടെ വിരലടയാളവും കാ​ൾ ഡീ​റ്റൈ​ൽ​സും ബാ​ങ്ക് അ​ക്കൗ​ണ്ട് ഡീ​റ്റൈ​ൽ​സും പ​രി​ശോ​ധി​ച്ച​തി​ൽ മോ​ഷ​ണം നടക്കുന്ന​തി​നു മു​ൻ​പും പി​ൻ​പും സ്വി​ച്ച് ഓ​ഫ് ആ​യതും സ്ഥ​ല​ത്തുനി​ന്നു മി​സിം​ഗ്‌ ആ​യ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​.

മോ​ഷ​ണം ന​ട​ന്ന വീ​ടി​നു സ​മീ​പം മു​ൻ​പ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന സുദേശനെ സ്റ്റേ​ഷ​നി​ൽ കൊണ്ടുവന്നു പ​രി​ശോ​ധി​ച്ച​തി​ൽ ഇ​യാ​ളു​ടെ വി​ര​ല​ട​യാ​ളം സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര​യി​ൽ നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ളു​മാ​യി യോ​ജി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി. ആ​ദ്യം കു​റ്റം സ​മ്മ​തി​ക്കാ​തി​രു​ന്ന പ്ര​തി പി​ന്നീ​ട് പോ​ലീ​സി​ന്‍റെ തെ​ളി​വു​ക​ൾ​ക്കു മു​ന്നി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം എ​ല്ലാ​വ​രും ക​ല്യാ​ണ​ത്തി​നു പോ​യ ശേ​ഷം രാ​വി​ലെ 11 ന് ​മോ​ഷ​ണം ന​ട​ന്ന വീ​ടി​നു 1.5 കി​ലോ മീ​റ്റ​ർ അകലെ പാ​ല​ത്തി​നു സ​മീ​പം സ്കൂ​ട്ട​ർ വ​ച്ച ശേഷം നടന്ന് എത്തിയ പ്ര​തി വീ​ടി​ന്‍റെ അ​ടു​ക്ക​ളവാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചു കി​ട​പ്പു മു​റി​യി​ൽ ക​യ​റി അ​ല​മാ​ര പൊ​ളി​ച്ച് സ്വ​ർ​ണം കൈക്കലാ​ക്കി.

മോ​ഷ്ടി​ച്ച സ്വ​ർ​ണം കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ട ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് സ്വർണം മാന്തിയെടുത്ത് താ​ലി​മാ​ല​യി​ലെ മി​ന്ന്‌ ക​രു​മാ​ടി​യി​ലെ പ​ള്ളി​യു​ടെ കാ​ണി​ക്ക​വ​ഞ്ചി​ൽ ഇ​ട്ടു. ബാ​ക്കി സ്വ​ർ​ണം വി​റ്റ് പു​തി​യ സ്വ​ർ​ണം വാ​ങ്ങി.

പ്ര​തി മോ​ഷ്‌ടിച്ച മു​ഴു​വ​ൻ സ്വ​ർ​ണ​വും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ക​ണ്ടെ​ത്തി . പ്ര​തി​യെ അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. സ​മാ​ന മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​തീ​ഷ്കു​മാ​ർ എം ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​നീ​ഷ് കെ. ​ദാ​സ്, ഹാ​ഷിം, ഫിം​ഗ​ർ പ്രി​ന്‍റ് എ​ക്സ്പേ​ർ​ട്ട് പ്ര​തി​ഭ. പി, ​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് കു​മാ​ർ, സു​ജി​മോ​ൻ, ബി​ബി​ൻ​ദാ​സ്, വി​ഷ്ണു ജി, ​വി​നി​ൽ എം. ​കെ, ജോ​സ​ഫ് ജോ​യ്, മു​ഹമ്മദ്‌ ഹു​സൈ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment