ആഡംബര ജീവിതം നയിച്ചില്ലെങ്കിൽ കള്ളൻ  പിടിയിലാവില്ലാ യിരുന്നു; വാകത്താനത്തെ കുട്ടി മോഷ്ടാവ് മോഷണക്കാര്യത്തിൽ കുട്ടിയല്ല


കോ​ട്ട​യം: വാ​ക​ത്താ​ന​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണ​മാ​ല​യും ബ്രേ​സ്‌ലെ​റ്റും വി​റ്റു​കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച​തോ​ടെ ക​ള്ള​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

വാ​ക​ത്താ​നം കൂ​ട​ത്തി​ങ്ക​ൽ ഹ​രി​കൃ​ഷ്ണ​ൻ(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ക​ത്താ​നം ശാ​സ്താം​കാ​വ് അ​ന്പ​ല​ത്തി​നു സ​മീ​പം നീ​ല​മ​ന ഇ​ല്ല​ത്ത് മാ​ധ​വ​ൻ ന​ന്പൂ​തി​രി​യു​ടെ മ​ക​ൻ ശം​ഭു​വി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും കൈ​യി​ൽ കി​ട​ന്ന നാ​ല​ര​ഗ്രാം ചെ​യി​നും മോ​ഷ്ടി​ച്ചു വി​ല്പ​ന ന​ട​ത്തി​യ ഹ​രി​കൃ​ഷ്ണ​ൻ ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​റ്റ​ത്ത് നി​ല്ക്കു​ക​യാ​യി​രു​ന്ന ശം​ഭു​വി​ന്‍റെ അ​ടു​ത്തുകൂടി ഹ​രി​കൃ​ഷ്ണ​ൻ സൗ​ഹൃ​ദ​മാ​യി പെ​രു​മാ​റി​യ​ശേ​ഷം മാ​ല​യും ബ്രേ​സ് ലെ​റ്റും മോ​ഷ്ടി​ച്ച​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. പിന്നീടാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്.

തു​ട​ർ​ന്നു വീ​ട്ടു​കാ​ർ വാ​ക​ത്താ​നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഹ​രി​കൃ​ഷ്ണ​ൻ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്.

തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തത്. പി​ന്നീ​ട് സ്വ​കാ​ര്യ ബാ​ങ്ക് ശാ​ഖ​യി​ൽ ഇ​യാ​ൾ സ്വ​ർ​ണ്ണം പ​ണ​യം വ​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചു ഇ​യാ​ൾ മു​ന്തി​യ ഇ​നം മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ൽ മ​റ്റു മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ക​ത്താ​നം എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, ക്രൈം ​സ്ക്വാ​ഡ് എ​സ്ഐ കോ​ളി​ൻ​സ്, എ​എ​സ്ഐ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ​ണി, സീ​നി​യ​ർ സി​പി​ഒ ശ്രീ​വി​ദ്യ, സി​പി​ഒമാ​രാ​യ ഹ​രി​കു​മാ​ർ, വി​നോ​ദ് ജോ​സ​ഫ്, ബി​ജു വി​ശ്വ​നാ​ഥ്, ശ്രീ​കാ​ന്ത്, ബ്ല​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment