കോട്ടയം: കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്നു പണം മോഷ്്ടിച്ച യുവാവ് പിടിയിൽ. കുറിച്ചി ഫ്രഞ്ചു മുക്കിലെ ചെങ്ങാട്ടുപറന്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ശനിാഴ്ചയാണു കേസിനാസ്പദമായ സംഭവം. പള്ളിയുടെ വാതിൽ തകർത്ത ശേഷം മോഷ്്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്നു പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി തകർത്ത് 2000 രൂപയോളം മോഷ്്ടിച്ചു. ഞായറാഴ്ച രാവിലെ പള്ളി യിൽ എത്തിയവരാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന നിലയിൽ കണ്ടത്.
ചിങ്ങവനം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ ഡോഗ്സ് സ്വാഡും ഫോറൻസിക് വിദഗ്ദരുമെത്തി. പ്രതിയുടെ വിരലടയാളവും സിസിടിവി കാമറാ ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് സംഘം ഇന്നലെ കുറിച്ചി ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
എസ്ഐമാരായ അബ്ദുൾ ജലീൽ, സുരേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയതു.