ചവറ: നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഒരാൾ അറസ്റ്റിൽ .നിരവധി മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട ചവറ തെക്കുംഭാഗം നടുവത്തുച്ചേരി മുരിങ്ങത്തറയിൽ പരാതി കുട്ടപ്പൻ എന്നറിയപ്പെടുന്ന കുട്ടപ്പനെ ( 45 ) ആണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 14 ന് പുലർച്ചെയായിരുന്നു മോഷണം നടന്നത്. ശ്രീകോവിൽ തകർത്ത് 4 പവൻ സ്വർണാഭരണങ്ങൾ, കാണിക്കവഞ്ചി തകർത്ത് പണം എന്നിവ കവർന്നിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.എന്നാൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഇന്ന് രാവിലെ അറസ്റ്റിലായത്.
നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി അടിച്ചുപൊളിച്ച് ജീവിക്കുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.