കൊച്ചി: നഗരത്തിൽ ആക്രി സാധനം പെറുക്കുന്നതിന്റെ മറവിൽ മോഷണം നടത്തിയിരുന്ന ദന്പതിമാരായ മോഷണ സംഘം പാലാരിവട്ടം പോലീസിന്റെ പിടിയിലായി. പയ്യന്നൂർ സ്വദേശി ദൊരൈ (26), ഭാര്യ പഞ്ചമി (23), വയനാട് സ്വദേശി വിഷ്ണു (മാരിമുത്തു – 24), ഭാര്യ മല്ലിക (20) എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.
ഇതരസംസ്ഥാനക്കാരെന്ന വ്യാജേനയാണു സംഘം ആക്രി പെറുക്കിയിരുന്നത്. ഇന്നലെ രാവിലെ 11ന് പാടിവട്ടം സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തി മുങ്ങുന്നതിനിടെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ സംഘത്തെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.
അവധി ദിവസങ്ങളിൽ ആളൊഴിഞ്ഞ കടകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ