മാവേലിക്കര: മോഷണശ്രമം നടത്തിയതിനു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വിട്ടയച്ചു. അതേയാൾ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സ്റ്റേഷനു സമീപത്തു വീട്ടുടമയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ സാഹസികമായി പിടികൂടി വീണ്ടും പൊലീസിനു കൈമാറി. ബംഗാൾ സ്വദേശി നന്ദോ കോറോ (29) ആണ് പിടിയിലായാത്.
ഇന്നലെ രാത്രി ഏഴിനു കൊറ്റാർകാവിനു സമീപത്താണ് സംഭവം. സമീപത്തെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കവേ പിടികൂടി പൊലീസിനു കൈമാറിയ പ്രതിയെ പരാതി ഇല്ലാത്തതിനാൽ രാത്രിയിൽ പോലീസ് വിട്ടയച്ചു. ഇതിനു ശേഷമാണ് ബുദ്ധ ജംഗ്ഷന് സമീപത്തുള്ള വീട്ടിൽ വീട്ടുടമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടി്ക്കാൻ ശ്രമിക്കവേ കെട്ടിടത്തിനു മുകളിൽ കയറിയ പ്രതി ് നാട്ടുകാർക്കു നേരെ ഓട് വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനു കൈമാറി.