സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മോഷണശ്രമം; കീരിത്തോട് സ്വദേശികൾ പിടിയിൽ;  പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത് സംഭസ്ഥലത്ത് നിന്ന് കിട്ടി ഓക്സിജൻ സിലിണ്ടർ

കോ​ത​മം​ഗ​ലം: തൃ​ക്കാ​രി​യൂ​രി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും ജ്വ​ല്ല​റി​യി​ലും ക​വ​ർ​ച്ച​ ന​ട​ത്ത​ാൻ ശ്ര​മി​ച്ച കേ​സു​ക​ളി​ലെ ര​ണ്ടു പ്ര​തി​ക​ൾ കോ​ത​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍​ദാ​സ് (ബി​നു – 42) ഷി​ബു കു​ര്യ​ൻ (36) എ​ന്നി​വ​രെ​യാ​ണു കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ക്കാ​രി​യൂ​രി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും ജ്വ​ല്ല​റി​യി​ലും പൈ​ങ്ങോ​ട്ടൂ​രി​ൽ എ​ടി​എം കൗ​ണ്ട​റി​ലും ന​ട​ന്ന ക​വ​ർ​ച്ചാ ശ്ര​മ​ങ്ങ​ളി​ലും ആ​യ​ക്കാ​ട്, വ​ടാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ലും കോ​ത​മം​ഗ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും ന​ട​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണ്.

പോ​ത്താ​നി​ക്കാ​ട്, കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​നു​ക​ളി​ലും ക​വ​ർ​ച്ചാ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.തൃ​ക്കാ​രി​യൂ​രി​ലെ ധ​ന​ശ​ക്തി ഫി​നാ​ന്‍​സി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന​ത്. സു​ര​ക്ഷാ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നേ​തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഗ്യാ​സ് ക​ട്ട​ര്‍, ഗ്യാ​സ് സി​ലി​ണ്ട​ര്‍, ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ എ​ന്നി​വ ഉ​പേ​ക്ഷി​ച്ചാ​ണ് ര​ണ്ടം​ഗ സം​ഘം ക​ട​ന്ന​ത്.

ഇ​തി​ല്‍ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ ശി​പാ​ര്‍​ശ​യോ​ടെ മാ​ത്രം ന​ല്‍​കു​ന്ന സി​ലി​ണ്ട​റാ​യി​രു​ന്നു ഇ​ത്. സി​ല​ണ്ട​റി​ന്‍റെ ന​മ്പ​ര്‍ വ​ഴി ഉ​ത്പാ​ദി​പ്പി​ച്ച ക​മ്പ​നി​യെ യും വി​ത​ര​ണ​ക്കാ​രെ​യും ക​ണ്ടെ​ത്തി.

സി​ലി​ണ്ട​ര്‍ നി​റ​ച്ചു​ന​ല്‍​കി​യ അ​ടി​മാ​ലി​യി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തൃ​ക്കാ​രി​യൂ​രി​ല്‍​നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഒ​ത്തു​നോ​ക്കി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ രേ​ഖ​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി. മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് പോ​ലീ​സ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

Related posts