ചാത്തന്നൂർ: കൊല്ലം റയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് പൂക്കച്ചവടം നടത്തുന്ന വ്യാജേന മാലമോഷണം നടത്തുന്ന തമിഴ് നാടോടി സ്ത്രീകൾ പാരിപ്പള്ളി പോലീസിന്റെ പിടിയിലായി.തിരുപ്പൂർ സ്വദേശി മുനിയമ്മ(30),തെങ്കാശി സ്വദേശി ദേവിപ്രിയ(22) എന്നിവരാണ് അറസ്റ്റിലായത്.
നാവായിക്കുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് വന്ന ടെമ്പോ ട്രാവലറിൽ വച്ച് രണ്ടേകാൽ പവൻ സ്വർണ്ണമാലയും എഴുനൂറു രൂപയും അടങ്ങിയ തിരുവനന്തപുരം സ്വദേശിയായ ഉഷാദേവിഅമ്മയുടെ പഴ്സ് പ്രതികൾ മോഷ്ടിച്ചു.
പാരിപ്പള്ളിയിലെത്തിയപ്പോൾ പഴ്സുമായി ഇറങ്ങി ഒാടിയ പ്രതികളെ നാട്ടുകാരും പാരിപ്പള്ളി പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.