പ​രി​യാ​രം മെ​ഡിക്കൽ ​കോ​ള​ജ് പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ൽ കു​ന്നും​കൈ​യി​ലെ പി.​വി.​നൗ​ഷാ​ദ് (49) നെ​യാ​ണ് പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് രോ​ഗി​ക​ളു​മാ​യി എ​ത്തി പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ 16ന് ​ഇ​വി​ടെ നി​ർ​ത്തി​യി​ട്ട ആ​ല​ക്കോ​ട് വെ​ള്ളാ​ട്ടെ ഇ​ടു​പു​ര​യി​ട​ത്തി​ൽ അ​ജി​ത് പ്ര​സാ​ദി​ന്‍റെ കെ​എ​ൽ 59 എ​ഫ് 3054 ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ച 12,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് നൗ​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ ക​ക്കാ​ട് അ​ര​യാ​ൽ ത​റ​യി​ൽ സ​മാ​ന രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നാ​ൽ നൗ​ഷാ​ദി​നെ പി​ടി​കൂ​ട ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts