കണ്ണൂർ: വളപട്ടണത്തെ വീട്ടിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റഫിന്റെ അയൽവാസി ലിജീഷാണ് അറസ്റ്റിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു.
നവംബർ 20 നായിരുന്നു അരിവ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്.
മോഷണം നടന്നതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.