ആലത്തൂർ: നഗരത്തിലെ മെയിൻ റോഡിൽ സംഗീത ജ്വല്ലറി ഉടമ ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. എറണാകുളം ഞാറക്കൽ ചെറുപുള്ളി പ്രവീണിനെ (22)യാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമി സംഘത്തിലെ പകുതിയോളം പേരെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കടയടച്ച് വീട്ടിലേക്കു മടങ്ങുന്പോൾ കാറിലെത്തിയ നാലംഗ മുഖമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കുകയായിരു ന്നു.
കടയുടെ താക്കോൽ കൂട്ടവും, തിരിച്ചറിയൽ കാർഡും സൂക്ഷിച്ച പേഴ്സ് ഉൾപ്പെടെയുള്ള ബാഗാണ് നഷ്ടപ്പെട്ടത്. കാറിലെത്തിയസംഘം ബാലകൃഷ്ണൻ സഞ്ചരിച്ച ഓട്ടോയ്ക്കു കുറുകെ കാർ നിർത്തി ബാഗ് തട്ടിയെടുത്ത് സ്ഥലംവിടുകയായിരുന്നു.
മൂന്നു ഗ്രൂപ്പായാണ് അക്രമികൾ എത്തിയത്. എസ്ഐ എസ്.അനീഷ്, സീനിയർ സി പിഒ മാരായ സുനിൽ കുമാർ, ഷാജു, സിപിഒ മാരായ സൂരജ് ബാബു, കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.