തൃശൂർ: ബസുകളിൽ മോഷണം നടത്തുന്ന രണ്ടു തമിഴ് സ്ത്രീകൾ പിടിയിൽ. പ്രിയ (23), വേണി (22) എന്നിവരെയാണ് ഈസ്റ്റ് എസ്ഐ എം.ജെ. ജിജോവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരുവന്നൂർ- തൃശൂർ യാത്രയ്ക്കിടെ മെട്രോ ആശുപത്രിക്കിടെ കരുവന്നൂർ സ്വദശിനിയായ യുവതിയുടെ 3,000 രൂപയടങ്ങിയ പഴ്സ് ഇവർ കവരുകയായിരുന്നു.
പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞു യുവതി ബഹളം വച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ഒലവക്കോട് റെയിൽവേ കോളനിയിൽ താത്കാലിക ഷെഡിൽ താമസിക്കുന്ന ഇവർ മോഷണം നടത്തുന്നതിനു വേണ്ടിയാണു തൃശൂലെത്തിയത്.