വളപട്ടണം: അഴീക്കോട് സുഹൃത്തിന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. അഴീക്കോടിലെ രതീശനെ (42) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
അഴീക്കോട് സ്വദേശി പ്രസന്നൻ (41) ന്റെ വീട്ടിൽനിന്നാണ് അഞ്ചുപവൻ സ്വർണവും 45,000 രൂപയും പ്രതി കവർന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
പ്രസന്നന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് രതീശൻ പിടിയിലാകുന്നത്. ഇരുവരും ഒരുമിച്ച് മൈസൂരുവിൽ ജോലിചെയ്ത് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.