ഗുരുവായൂർ: ക്ഷേത്രത്തിനുള്ളിൽ നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ അറസ്റ്റ് ചെയ്തു.
വയനാട് മേപ്പാടി താഴെ അരപ്പറ്റ കൂരിമണ്ണിൽ വീട്ടിൽ ഉസ്മാൻ എന്ന കൃഷ്ണൻ നായരുടെ ഭാര്യ രേണുക എന്ന ഹസീനയെ (40) യാണ് ഗുരുവായൂർ ടെന്പിൾ പോലീസ് എസ്ഐ ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ ദർശനത്തിനും കുട്ടിയുടെ ചോറൂണിനുമായി വന്ന പാലക്കാട് പെരുവന്പ് ചോറക്കോട് സ്വദേശിയു ടെ ബാഗിൽ നിന്നും പണം മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.
പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മൂന്ന് പേഴ്സുകളും 13,244 രൂപയും കണ്ടെടുത്തു.
ടെന്പിൾ എസ്ഐ സി.ആർ. സുബ്രഹ്മണ്യൻ, എഎസ്ഐ സി.ജിജോ ജോണ്, വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എം.എസ്.ഷീജ, വനിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി.പി.മിനിത, ബി.എസ്.ആശ, പി.ബി. മിനി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.