വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മോ​ഷ​ണം: പ്ര​തി​ക്ക്  നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

പാ​ല​ക്കാ​ട്: വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൂ​ട്ടു​ത​ക​ർ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യം ആ​ലം​കൊ​ന്പ് ക​രി​മൊ​ക്ക​യി​ൽ മാ​രി​മു​ത്തു​വി​ന്‍റെ മ​ക​ൻ ഷ​ണ്‍​മു​ഖ​നെ (49)യാ​ണ് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് (മൂ​ന്ന്) അ​ര​വി​ന്ദ് ബി.​എ​ട​യോ​ടി ശി​ക്ഷ​വി​ധി​ച്ച​ത്.

2012 ഡി​സം​ബ​ർ 23ന് ​രാ​ത്രി ര​ണ്ടി​നാ​ണ് ഒ​ല​വ​ക്കോ​ട് ക​ലാ​സി​യ​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ഹാ​രാ​ജ​ന്‍റെ ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി (70)യു​ടെ മാ​ല പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. വീ​ടി​നു​മു​ന്നി​ൽ​നി​ന്നും പി​ക്കാ​സെ​ടു​ത്ത് മു​ൻ​വാ​തി​ൽ ഗ്രി​ൽ ഗേ​റ്റി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്താ​ണ് കൂ​ട്ടു​പ്ര​തി​യാ​യ വി​ജ​യ​നു​മൊ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് 15 ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​തി​ക​ളാ​യ ഷ​ണ്‍​മു​ഖ​നെ​യും വി​ജ​യ​നെ​യും ഒ​ല​വ​ക്കോ​ട് സാ​യ് ഹോ​സ്പി​റ്റ​ൽ ജം​ഗ്്ഷ​നി​ൽ​നി​ന്നും സം​ശ​യാ​സ്പ​ദ നി​ല​യി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.കേ​സി​ന്‍റെ വി​ചാ​ര​ണ​സ​മ​യ​ത്ത് ഹാ​ജ​രാ​യി​രു​ന്ന വി​ജ​യ​ന്‍റെ വി​ചാ​ര​ണ പി​ന്നീ​ട് ന​ട​ത്തും. ഹേ​മാം​ബി​ക പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Related posts