ഇ​ല​ക‌്ഷ​ൻ സ്ക്വാ​ഡി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന; മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം ക​ട​ത്തു​ന്ന​തു ക​ണ്ടെ​ത്താ​നും ത​ട​യാ​നും സ്ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 23 പ​വ​നോ​ളം മോ​ഷ്ടി​ച്ച സ്വ​ർ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചേ​ർ​പ്പ് പു​ച്ചി​ന്നി​പ്പാ​ട​ത്തു വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 23 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി ഇ​ട്ടി​യേ​ട​ത്ത് ശ്യാം (25) ​പി​ടി​യി​ലാ​യ​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ചാ​ല​ക്കു​ടി ബ്രാ​ഞ്ചി​ലെ പ്യൂ​ണാ​ണ് ഇ​യാ​ൾ.

ഇ​ല​ക‌്ഷ​ൻ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ യു​വാ​വി​നെ പോ​ലീ​സി​നു കൈ​മാ​റി. ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ ചാ​ല​ക്കു​ടി​യി​ലെ ബാ​ങ്കി​ൽ​നി​ന്നു സ്വ​ർ​ണം മോ​ഷ്ടി​ച്ച​താ​ണെ​ന്നു തെ​ളി​ഞ്ഞു. പ്ര​ള​യ​ത്തി​നി​ടെ ബാ​ങ്കി​ന്‍റെ ലോ​ക്ക​റി​ൽ​നി​ന്നു പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​തെ​ന്നു ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി.

Related posts