പത്തനംതിട്ട: ബസ് യാത്രക്കാരിയിൽനിന്ന് അഞ്ച് പവന്റെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ. മാടമണ്‍ സ്വദേശി സതിയമ്മ പത്തനംതിട്ടയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മാല മോഷണം പോയത്. ബസ് സ്റ്റാൻഡിൽഎത്തിയശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ഇവർ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോലീസ് ഇവരെയുംകൂട്ടി നഗരത്തിൽ നടത്തിയ തെരച്ചിലിലാണ് ബസിലെ യാത്രക്കാരായിരുന്ന മൂന്ന ്സ്ത്രീകൾ ഓട്ടോറിക്ഷയിൽ പോകുന്നതു ശ്രദ്ധയിൽപെട്ടത്.തൂത്തുക്കുടി സ്വദേശികളായ അഞ്ജലി (28), സുമതി (40), പ്രിയ (20) എന്നിവരാണ് പിടിയിലായത്.
എന്നാൽ പേര് വ്യക്തമാണെന്ന് ഉറപ്പാക്കാൻ കഴിയില്ലെന്നും ഇവർക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സമാന കേസുകൾ ഉണ്ടെന്നുള്ളത് അന്വേഷിച്ച് വരികയാണെന്നും സിഐ ടി. ബിജു, എസ്ഐ യു. ബിജു എന്നിവർ പറഞ്ഞു.