വെഞ്ഞാറമൂട്: വയോധികയുടെ മാലപ്പൊട്ടിച്ച തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ നന്ദിനി(37), ഗോപിക(39), മീര(39) എന്നിവരാണ് അറസറ്റിലായത്.
ഇന്നലെ രാവിലെ ഒന്‍പതിന് കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.ആശുപത്രിയില്‍ ഒപി ടിക്കറ്റെടുക്കാന്‍ നിന്ന വയോധികയുടെ പിന്നില്‍ സംഘംഗങ്ങളില് ഒരാള്‍ വന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇത് മറ്റൊരു സ്ത്രീ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ മാല നിലത്തിട്ടശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞ് പോലീസിനു കൈമാറുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കൊപ്പം മറ്റ് രണ്ട് പേര് കൂടി ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും അവരെ കൂടി ആശുപത്രി വളപ്പില്‍ നിന്ന് തന്നെ പിടികൂടുകയുമായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.