കോട്ടയം: ബസിൽ കവർച്ച നടത്തുന്ന തമിഴ് സ്ത്രീ വീണ്ടും രംഗത്തിറങ്ങി. ഇന്നലെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് മധുര സ്വദേശി മഹ (26)യെ യാത്രക്കാർ പിടികൂടി ചിങ്ങവനം പോലീസിന് കൈമാറി. മഹയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.
ചിങ്ങവനം പോലീസിന്റെ ചോദ്യം ചെയ്യലിൽ പേരും വിലാസവും മാറ്റിപറഞ്ഞ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇന്നലെ രാവിലെ 9.30ന് കെഎസ്ആർടിസി ബസിലാണ് സംഭവം. കല്ലിശേരിയിൽ നിന്ന് ബസിൽ കയറിയ കുറിച്ചിയിലെ ഒരു സ്കൂൾ അധ്യാപിക ജാന്നി പുന്നൂസിന്റെ ബാഗിൽ നിന്നാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
ബാഗിന്റെ സിബ് തുറന്ന് പണം എടുക്കാൻ ശ്രമിച്ചത് കണ്ട അധ്യാപിക മറ്റു യാത്രക്കാരോട് വിവരം പറഞ്ഞു. യാത്രക്കാർ ചേർന്ന് പിടികൂടി ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു.