ശ്രീകാര്യം : ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ.
വിതുര ആനപ്പാറ തൈക്കാവിന് സമീപം തസ്മി മൻസിലിൽ തസ്മി (24) സുഹൃത്തായ മാങ്ങോട് പുതുശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെപിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീത നഗർ എസ്എൻആർഎ2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ നിന്നുമാണ് ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉൾപ്പടെ മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വർണവുമായി ആറ്റിങ്ങലിലെത്തി അൽഫാസുമായി കാർ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.വീട്ടുകാർ നൽകിയ പരാതിയിൽ ശ്രീകാര്യം സിഐ ആസാദ് അബ്ദുൾ കലാമിന്റെയും എസ്ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മോഷ്ടിച്ച സ്വർണം പോലീസ് കണ്ടെത്തി. പ്രതികളെ റിമാൻഡു ചെയ്തു.