കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്.
കായംകുളം പെരിങ്ങാല കരിമ്പോലിൽ തറയിൽ ലേഖ മുരളീധരന്റെ മകൾ മയൂരിയുടെ ഇടതുകാലിൽ കിടന്നിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണപാദസരമാണ് ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൈകടത്തി മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ 17ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.പ്രതിയെ രണ്ടാംകുറ്റി ജംഗ്ഷന് കിഴക്ക് വശത്തുനിന്നു പിടികൂടുകയുമായിരുന്നു.
കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, എസ്ഐ മുരളീധരൻ നായർ, പോലീസുകാരായ അൻവർ, ഫിറോസ്, ഹരികുമാർ, മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ്, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.