പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച്  മോഷണം; പോലീസ് പിടിയിലാകാതിരിക്കാൻ  റെ​യി​ൽ​വേ പാ​ള​ത്തി​ലൂ​ടെ തമിഴ്നാട്ടിലേക്ക് മുങ്ങൽ; മഴക്കാല മോഷണ പദ്ധതിയുമായെത്തിയ മൂന്നംഗ സംഘത്തെ കുടുക്കി പോലീസ്


തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം , കൊ​ല്ലം , പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പ​ള്ളി​ക്ക​ൽ പോ​ലീ​സും തി​രു.

റൂ​റ​ൽ ഷാ​ഡോ ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി , ക​ട്ട​യി​ൽ​കോ​ണം ആ​ർ.​എ​സ്.​നി​വാ​സി​ൽ ക​ണ്ണ​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​തീ​ഷ് (35) വ​ർ​ക്ക​ല , കു​ര​യ്ക്ക​ണ്ണി ,ഗു​ലാ​ബ് മ​ൻ​സി​ലി​ൽ ഫാ​ന്‍റംം പൈ​ലി എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജി (38) വി​ഴി​ഞ്ഞം ക​ല്ലി​യൂ​ർ അ​മ്മു​ക്കുട്ടി സ​ദ​ന​ത്തി​ൽ അ​ശ്വി​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം നൂ​റി​ല​ധി​കം മോ​ഷ​ണ​കേ​സു​ക​ൾ നി​ല​വി​ലു​ള്ള പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ ര​തീ​ഷും ഷാ​ജി​യും. പ​ള്ളി​ക്ക​ൽ, ക​ല്ല​മ്പ​ലം, അ​യി​രൂ​ർ, വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് തി​രു.റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

പ​ള്ളി​ക്ക​ൽ വ​ട​ക്കേ​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​നോ​ജി​ന്‍റെ വീ​ട് കു​ത്തി​ത്തുറ​ന്ന് സ്വ​ർ​ണവും പ​ണ​വും മോ​ഷ്ടി​ച്ച​തും ആ​റ​യി​ൽ ഓം​കാ​ര​ത്തി​ൽ സോ​മ​ശേ​ഖ​ര​ൻ​പി​ള്ള​യു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​തും ഈ ​സം​ഘ​മാ​ണ്.

പാ​രി​പ്പ​ള്ളി സ്‌​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​വും ഇ​വ​ർ പി​ടി​യി​ലാ​യ​തോ​ടെ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ​ത്ത​നംതി​ട്ടയി​ലെ കൂ​ട​ൽ, ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന വാ​ഹ​ന​മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​തേ സം​ഘ​മാ​ണ്. ര​ണ്ട് പു​തി​യ മോ​ഡ​ൽ ബൈ​ക്കു​ക​ളും ഇ​വ​രി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.

ഗേ​റ്റ് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ ക​ണ്ടെ​ത്തി കു​ത്തി​ത്തുറ​ന്ന് മോ​ഷ്ടിക്കുന്നതാണ് ഇ​വ​രു​ടെ രീ​തി. സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വച്ചി​രു​ന്ന മോ​ഷ​ണ സ്വ​ർ​ണവും പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു. റി​മാ​ൻഡ് ചെ​യ്ത പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന മ​റ്റ് മോ​ഷ​ണ​കേ​സു​ക​ളും തെ​ളി​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ ചെ​ക്ക് പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്കി റെ​യി​ൽ​വേ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ​ത്.

തൂ​ത്തു​ക്കു​ടി​യി​ലെ ഒ​ളി​ത്താ​വ​ളം മ​ന​സ്സി​ലാ​ക്കി അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യെ​ങ്കി​ലും ട്രെയി​ൻ മാ​ർ​ഗം വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തി അ​ടു​ത്ത മോ​ഷ​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

വ​ർ​ക്ക​ല ഡിവൈഎസ്പി എ​ൻ.​ബാ​ബു​കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്ക​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​ജി​ത്ത് ,അ​യി​രൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ , പ​ള​ളി​ക്ക​ൽ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്സ്.​ശ​ര​ലാ​ൽ , വി​ജ​യ​കു​മാ​ർ ഷാ​ഡോ എസ്ഐ ബി​ജു.​എ.​എ​ച്ച് , എ.​എ​സ്.​ഐ ബി.​ദി​ലീ​പ്, ആ​ർ.​ബി​ജു​കു​മാ​ർ ,സിപിഒ മാ​രാ​യാ അ​നൂ​പ് , ഷി​ജു, സു​നി​ൽ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് മോ​ഷ​ണ പ​ര​മ്പ​ര ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​ക്ക​കം വി​ദ​ഗ്ദ​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment