മുണ്ടക്കയം: പൈങ്ങനായിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ മോഷണം നടന്ന സംഭവത്തിലെ പ്രതികളുടേതെന്നു കരുതുന്ന ഫോട്ടോ പോലീസ് പുറത്തുവിട്ടു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ 11 കുപ്പി മദ്യം കവർന്നിരുന്നു.
സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മൂടിയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
ഇതേത്തുടർന്നാണ് ടൗണിലെ മറ്റൊരു സിസിടിവി കാമറയിൽനിന്നു പ്രതികളുടെ പടം പോലീസിന് കിട്ടിയത്. ഇതോടെ പ്രതികളെ വേഗത്തിൽ വലയിലാക്കാമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.