അമ്പലപ്പുഴ: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി കവര്‍ച്ച. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാക്കാഴം കാരപ്പറമ്പില്‍ അജിത്തിന്റെ ഭാര്യ സിന്ധുവിന്റ മാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അമ്പലപ്പുഴയിലെ ബാങ്കില്‍ പോയി തിരികെ വന്ന ശേഷം അടുക്കള ജോലിയിലേര്‍പ്പെട്ടിരിക്കെ ആരോ കോളിംഗ് ബെല്ലടിക്കുകയും വാതില്‍ തുറന്നപ്പോള്‍ പുറത്തു നിന്നിരുന്നയാള് കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം സിന്ധുവിനെ അകത്തേക്കു തള്ളിയിടുകയുമായിരുന്നു. നിലത്തു വീണ ഇവരുടെ വാ പൊത്തിപ്പിടിച്ച ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്നരപവന്‍ വരുന്ന മാല വലിച്ചു പൊട്ടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിയില്‍ സിന്ധുവിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടമ്മമാര്‍ സൂക്ഷിക്കുക… കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി കവര്‍ച്ച ; കഴുത്തില്‍ കിടന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്തതായി വീട്ടമ്മയുടെ പരാതി
