തട്ടിപ്പിന്‍റെ പുതിയ മാർഗം..! ബാ​ങ്ക് ലോ​ക്ക​റി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ കവർന്ന സീ​നി​യ​ർ ക്ലാ​ർ​ക്കിനെതിരെ കേസ്;തട്ടിപ്പ് കണ്ടെത്തിയതിങ്ങനെ..

ഏ​ങ്ങ​ണ്ടി​യൂ​ർ: ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഏ​ങ്ങ​ണ്ടി​യൂ​ർ പൊ​ക്കു​ള​ങ്ങ​ര ശാ​ഖ​യി​ലെ ലോ​ക്ക​റി​ൽ​നി​ന്ന് നാ​ലു ല​ക്ഷം രൂ​പ സീ​നി​യ​ർ ക്ലാ​ർ​ക്ക് ക​വ​ർ​ന്നു. കെ.​എ​സ്.​അ​നി​ൽ​കു​മാ​റാ​ണ് മാ​നേ​ജ​രേ​യും ഭ​ര​ണ​സ​മി​തി​യേ​യും ക​ബ​ളി​പ്പി​ച്ച് പ​ണം മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ട്ട​ത്.

പ​രാ​തി​പ്ര​കാ​രം അ​നി​ൽ​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​ഇ​യാ​ളെ ബാ​ങ്കി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10 ല​ക്ഷം രൂ​പ​യി​ൽ​നി​ന്നാ​ണ് നാ​ലു ല​ക്ഷം രൂ​പ അ​നി​ൽ​കു​മാ​ർ അ​ടി​ച്ചു​മാ​റ്റി​യ​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണം ചൊ​വ്വാ​ഴ്ച മാ​റ്റി​യെ​ടു​ത്തി​ട്ടും ആ​ഭ​ര​ണം മാ​നേ​ജ​രെ കാ​ണി​ക്കാ​തി​രു​ന്ന​താ​ണ് സം​ശ​യം തോ​ന്നി പ​രി​ശോ​ധ​ന ന​ട​ത്താ​നും, ത​ട്ടി​പ്പ് ക​ണ്ടെ​ത്താ​നും ഇ​ട​യാ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 20 ന് ​അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ 1.96 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ർ​ണാ​ഭ​ര​ണം പ​ണ​യം വ​ച്ചി​രു​ന്നു. തു​ക പ​ലി​ശ​സ​ഹി​തം അ​ട​ച്ച് ആ​ഭ​ര​ണം ചൊ​വ്വാ​ഴ്ച തി​രി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ ആ​ഭ​ര​ണം എ​ടു​ക്കു​ന്പോ​ൾ ബാ​ങ്ക് മാ​നേ​ജ​രെ കാ​ണി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ മാ​നേ​ജ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് ലോ​ക്ക​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് നാ​ലു​ല​ക്ഷം രൂ​പ കു​റ​വ് ക​ണ്ട​ത്.

ഇ​തോ​ടെ ബാ​ങ്കി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ലോ​ക്ക് തു​റ​ന്ന് അ​നി​ൽ​കു​മാ​ർ പ​ണം ക​വ​രു​ന്ന ദൃ​ശ്യം ക​ണ്ട​ത്. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ആ​ഭ​ര​ണം തി​രി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന് അ​നി​ൽ​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​നി​ൽ​കു​മാ​റി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ.​ഹാ​രി​ഷ് ബാ​ബു പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് അ​നി​ൽ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് എ​സ്ഐ ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Related posts