പാലക്കാട്: കടുക്കാംകുന്നം ആണ്ടിമഠം ദേവിനഗറിൽ കൃഷ്ണപ്രസാദ് നിവാസിൽ രാധാകൃഷ്ണന്റെ പൂട്ടിയിട്ട വീട്ടിൽനിന്നും പതിമൂന്ന് പവൻ സ്വർണവും മുപ്പതിനായിരം രൂപയും കവർന്നതിന് പ്രതികൾക്ക് ആറു വർഷത്തിന് കഠിനതടവിനും ആറായിരം രൂപ പിഴയും.
കോയന്പത്തൂർ മേട്ടുപാളയം, ചടയൻ പഞ്ചായത്ത്, ആലംകൊന്പ് കരിമൊക്കെയിൽ ഷണ്മുഖൻ, വയനാട് ബത്തേരി താലൂക്ക് അന്പലവയൽ പുളക്കോട് കോളനിയിൽ വിജയൻ എന്ന കുട്ടി വിജയൻ എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) അരവിന്ദ് ബി. എടയോടി ശിക്ഷിച്ചത്.
നോർത്ത് പോലീസ് എസ്ഐ സുജിത്തും സംഘവും അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.