കാമറചതിച്ചു..! എയർപോട്ടിൽ കസ്റ്റംസ് ഉദ്യോ ഗസ്ഥർക്ക് മുന്നിൽ പരിശോധനയ് ക്കെത്തിയ യാ​ത്ര​ക്കാ​ര​ന്‍റെ മാ​ലമോഷണം പോയി; കാമറ പരിശോധനയിൽ ഉദ്യോഗസ്ഥർ ഞെട്ടി

moshanam-custamousകൊ​​​ണ്ടോ​​​ട്ടി: ദു​​​ബാ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ സ്വ​​​ർ​​​ണ​​​മാ​​​ല മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ ക​​​രി​​​പ്പൂ​​​ർ ക​​​സ്റ്റം​​​സ് ഹ​​​വി​​​ൽ​​​ദാ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ആ​​​ലു​​​വ പാ​​​നാ​​​യി​​​ക്കു​​​ളം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൽ ക​​​രീ​​​മി​​​നെ​​​യാ​​​ണ്(51) ക​​​രി​​​പ്പൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

കോ​​​ഴി​​​ക്കോ​​​ട് ക​​​ക്ക​​​ട്ടി​​​ൽ സ്വ​​​ദേ​​​ശി കു​​​ഞ്ഞി​​​രാ​​​മ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ക​​​രി​​​പ്പൂ​​​ർ ക​​​സ്റ്റം​​​സ് ഹാ​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ത്തി​​​ൽ ക​​​രീം സ്വ​​​ർ​​​ണ​​​മാ​​​ല അ​​​പ​​​ഹ​​​രി​​​ക്കു​​​ന്ന​​​ത് വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റ്. ഇ​​​യാ​​​ളെ ക​​​സ്റ്റം​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മേ​​​യ് 19ന് ​​​കു​​​ഞ്ഞി​​​രാ​​​മ​​​നും ഭാ​​​ര്യ​​​യും ദു​​​ബാ​​​യി​​​ൽ നി​​​ന്ന് ക​​​രി​​​പ്പൂ​​​രി​​​ൽ മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

ക​​​സ്റ്റം​​​സ് ഹാ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ത​​നു​​സ​​രി​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ്വ​​​ർ​​​ണ​​​മാ​​​ല​​​യും പേ​​​ഴ്സും ക​​​യ്യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ബാ​​​ഗും ന​​​ൽ​​​കി​​​​. പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നു ശേ​​​ഷം എ​​​ക്സ്റേ മെ​​​ഷീ​​​ന്‍റെ എ​​​തി​​​ർ​​​വ​​​ശ​​​ത്ത് എ​​​ത്തി​​​യ ട്രേ​​​യി​​​ൽ നി​​​ന്ന് പേ​​​ഴ്സും ബാ​​​ഗും തി​​​രി​​​ച്ചെ​​​ടു​​​ത്തു. സ്വ​​​ർ​​​ണ​​​മാ​​​ല ഭാ​​​ര്യ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ കു​​​ഞ്ഞി​​​രാ​​​മ​​​ൻ പു​​​റ​​​ത്തേ​​​ക്ക് ക​​​ട​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മാ​​​ല ന​​​ഷ്ട​​​മാ​​​യ വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.

തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ത​​​ന്നെ ഇ​​​യാ​​​ൾ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മാ​​​നേ​​​ജ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ത്തി അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും മാ​​​ല ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ക​​​സ്റ്റം​​​സി​​​ൽ ക​​​ണ്ടു​​​കി​​​ട്ടു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ലോ​​​സ്റ്റ് ആ​​​ൻ​​​ഡ് ഫൗ​​​ണ്ട് ര​​​ജി​​​സ്റ്റ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹം ക​​​രി​​​പ്പൂ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​രി​​​പ്പൂ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റം​​​സ് ഹാ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മാ​​​ല മോ​​​ഷ​​​ണം വ്യ​​​ക്ത​​​മാ​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ര​​​ൻ ട്രേ​​​യി​​​ൽ മ​​​റ​​​ന്ന മാ​​​ല ക​​​രീം എ​​​ടു​​​ത്ത് മാ​​​റ്റി​​​വ​​​ച്ച​​ശേ​​​ഷം മാ​​​ല എ​​​ടു​​​ത്ത് കീ​​​ശ​​​യി​​​ലേ​​​ക്കി​​​ട്ട് ട്രേ ​​​പ​​​ഴ​​​യ സ്ഥ​​​ല​​​ത്ത് ത​​​ന്നെ വ​​​യ്ക്കു​​​ന്ന​​​താ​​​ണ് ദൃ​​​ശ്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി കാ​​​ണു​​​ന്ന​​​ത്.

ക​​​രി​​​പ്പൂ​​​ർ എ​​​സ്ഐ കെ.​​​ബി. ​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, എ​​​എ​​​സ്എ​​​മാ​​​രാ​​​യ ദേ​​​വ​​​ദാ​​​സ്, അ​​​ല​​​വി​​​ക്കു​​​ട്ടി, ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി​​​വി​​​ൽ പൊ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഷ​​​ഹ​​​ബി​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​യെ മ​​​ഞ്ചേ​​​രി ജുഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related posts