കോയന്പത്തൂർ : ഇരുന്പ് വ്യാപാരിയുടെ വീട് കുത്തി തുറന്ന് 131 പവൻ സ്വർണം കവർന്നു. ശരവണാം പട്ടി മണിയക്കാരം പാളയംവേലവൻ നഗർ ദിനകരന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഇരുന്പ് കച്ചവടം നടത്തുന്ന ദിനകരൻ ഒക്ടോബർ മൂന്നിന് കുടുംന്പസമേതം തിരുചെന്തൂർ ക്ഷേത്ര ദർശനത്തിനു പോയി ഇന്നലെ അതിരാവിലെ രണ്ടു മണിക്ക് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് മോ ഷണം സ്ഥിരീകരിച്ചത്.
റൂമിലെ ലോക്കർ തകർത്ത് അതിനകത്തുണ്ടായിരുന്ന 20 പവന്റെ നെക്ക് ലേസുകൾ,28 പവന്റെ വളകൾ, 20 പവനോളം വരുന്ന കമ്മലുകൾ, 10 ബ്രേസ് ലെറ്റുകൾ, മോതിരങ്ങൾ തുടങ്ങി 131 പവൻ സ്വർണാഭരണങ്ങളാണ് നഷ്ട മായത്.
തെളിവുകൾ നശിപ്പിക്കാൻ കുറ്റവാളികൾ മോഷണസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. തുടർന്ന് ശരവണാംപ്പട്ടി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.