മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളൻ പോലീസ് പിടിയിൽ. റഷ്യയിലെ ഒറെൻബർഗിലുള്ള ഒരു കമ്പനിയിലാണ് സംഭവം. മോഷ്ടിച്ചുകൊണ്ടിരിക്കെ വിശ്രമിക്കുവാനായി ഇയാൾ കസേരയിൽ ഇരുന്ന ഇയാൾ ക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപോകുകയായിരുന്നു.
കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള ജനാലയിൽ കൂടിയാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. പിന്നീട് കൈവശമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മുറിക്കുള്ളിൽ കയറുകയായിരുന്നു.
ഇവിടെ നിന്നും ഏകദേശം 2,100 ഡോളർ കൈക്കലാക്കിയ മോഷ്ടാവ് അൽപ്പം വിശ്രമിക്കുവാനായി അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുന്നു. എന്നാൽ ക്ഷിണം കാരണം ഇയാൾ ഉറങ്ങിപ്പോയി.
പിന്നീട് സിസിടിവി കാമറകൾ പരിശോധിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. അദ്ദേഹം ഉടൻ തന്നെ പോലീസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്നപ്പോഴും മോഷ്ടാവ് ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു.
അവർ മോഷ്ടാവിനെ കൊണ്ടു പോകുകയായിരുന്നു. തങ്ങൾ തെരഞ്ഞുകൊണ്ടിരുന്ന ആളായിരുന്നു ഇയാളെന്ന് പിന്നീട് പോലീസുദ്യോഗസ്ഥർക്ക് മനസിലായി.