കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വര്‍ണം കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്നു പോലീസ്. പരാതിക്കാരിയായ വീട്ടമ്മയുടെ മൊഴി രണ്ടു വട്ടമെടുത്തെങ്കിലും സംഭവത്തില്‍ വ്യക്തത വന്നിരുന്നില്ല. രണ്ടു വട്ടവും വ്യത്യസ്ത രീതിയിലാണ് വീട്ടമ്മ മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താത്തതും സംഭവം കെട്ടിച്ചമച്ചതാ ണെന്നുള്ള വിലയിരുത്തലിലേക്കാണ് എത്തിക്കുന്നതെന്നു പോലീസ് പറയുന്നു.
എറണാകുളം കമ്മിട്ടിപ്പാടം സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരാള്‍ പുറകില്നിന്നു സൂചികൊണ്ടു കഴുത്തിനു കുത്തി തുണികൊണ്ടു മുഖം മൂടുകയാ യിരുന്നുവെന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ച മൊഴി. കട്ടിലിലിടിച്ചു വീണ വീട്ടമ്മയ്ക്കു ബോധം നഷ്ടപെടുകയായിരുന്നു.
തുടര്‍ന്നു വീട്ടിലെ അലമാര കുത്തിത്തുറന്നു 11 പവനോളം സ്വര്‍ണം കവര്‍ന്നെന്നാണ് വീട്ടമ്മ പറഞ്ഞത്.
ആക്രമിക്കപ്പെടുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലെത്തി ക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. രണ്ടു വട്ടം മൊഴിയെടുത്തെങ്കിലും കേസിനാസ്പദമായ സംഭവം നടന്നതായി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് കടവന്ത്ര എസ്ഐ എം.കെ. സജീവ് പറഞ്ഞു. കൂടുതല്‍ പരിശേധനകള്ക്കു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.