കൽപ്പറ്റ: പനമരം ദുരിതാശ്വാസ ക്യാന്പിൽ മോഷണം നടത്താൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ. പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരായ സിനീഷ് തോമസ്, എം.പി. ദിനീഷ് എന്നിവരെയാണ് തഹസിൽദാറുടെ ഉത്തരവിനെത്തുടർന്ന് ഇന്നലെ അർധരാത്രി അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ ക്യാന്പിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ ആളുകള്‍ ഇവരെ തടഞ്ഞുവക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് തഹസിൽദാർ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.