ഹരിപ്പാട് :മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയിൽനിന്നു പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയില്ല എന്ന സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നിസാറിനെ സസ്പെൻഡ് ചെയ്തു.
കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോം നഴ്സ് സ്വർണവും പണവും മൊബൈലും കവർന്ന കേസിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശ്ശേരിൽ സാവിത്രിയെ അറസ്റ്റ് ചെയ്ത സമയത്ത് 38500 രൂപ പോലീസ് കണ്ടെടുത്തിരുന്നു.
ഈ തുക വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയതാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകളിൽ 2000 രൂപ മാത്രമേ ചേർത്തിരുന്നുള്ളു.
സാവിത്രി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇതേപ്പറ്റി പരാതി പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗ്രേഡ് എസ് ഐ യെ സസ്പെൻഡ് ചെയ്തത്.