ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നും ആയുധങ്ങളുമായി ഭീകരൻ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി മുൻ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടിൽനിന്നും രണ്ട് കൈത്തോക്കുകളുമായാണ് ഭീകരൻ രക്ഷപ്പെട്ടത്.
ബുദ്ഗാവിലെ ഗോപാലപുരയിലുള്ള എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഭീകരൻ തോക്കുകളും വെടിയുണ്ടകളുമായി രക്ഷപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്ന് ബുദ്ഗാം എസ്എസ്പി തേജീന്ദർ സിംഗ് പറഞ്ഞു.