ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ 10,000 രൂ​പ ക​വ​ർ​ന്നു;അമ്മയുടെ ഓപ്പറേഷൻ പണവുമായി എത്തിയതായിരുന്നു യുവതി

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പി​ന് എ​ത്തി​യ​യാ​ളു​ടെ 10,000 രൂ​പ മോ​ഷ​ണം​പോ​യി. ക​ണ്ണൂ​ർ ചാ​ല എ​സ്ഐ റോ​ഡി​ലെ ക​ണ്ണോ​ത്ത് നാ​രാ​യ​ണി (80) യു​ടെ കൂ​ട്ടി​രി​പ്പി​ന് എ​ത്തി​യ മ​ക​ൾ ര​മ​യു​ടെ പ​ണ​മാ​ണ് മോ​ഷ​ണം​പോ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ദി​വ​സം മു​ന്പ് വീ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് നാ​രാ​യ​ണി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ഫ്സി ഒ​ന്ന് വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​ന്നു രാ​വി​ലെ​യാ​ണ് ശ​സ്ത്ര​ക്രി​യ നി​സ്ച​യി​ച്ചി​രു​ന്ന​ത്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ണം ക​രു​തി വ​ന്ന​താ​യി​രു​ന്നു മ​ക​ൾ ര​മ. ഇ​ന്ന​ലെ രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്ക​വെ ത​ല​യി​ണ​യു​ടെ അ​ടി​യി​ൽ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റി​ലെ​ത്തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts