കൊച്ചി: പട്ടാപ്പകൽ കൊച്ചിയിലെ സ്വർണക്കടയിൽനിന്ന് വള മോഷ്ടിച്ചശേഷം കടന്നുകളഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു. തൃശൂർ സ്വദേശിനിയായ യുവതിയാണു മോഷണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടെ ഇവർ കസ്റ്റഡിയിലുള്ളതായാണു സൂചന. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയ്യാറായില്ല.
അവസാനഘട്ട പരിശോധന നടക്കുകയാണെന്നും ഇതിനുശേഷം മാത്രമേ തുടർ നടപടികളെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു. സ്വർണക്കടയിൽനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നുമാണു യുവതിയെ തിരിച്ചറിഞ്ഞത്. എറണാകുളം ബ്രോഡ് വേയിലെ ജെ.കെ. ജ്വല്ലറിയിൽനിന്നാണു വള മോഷണം പോയത്.