ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരൻ സൈക്കിളിൽ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63ലക്ഷംരൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ ഉച്ചക്ക് 12.30മണിയോടെ ദേശീയപാതയിൽ കലവൂർ മലബാർ ഹോട്ടലിനു സമീപത്തു വച്ചായിരുന്നു സംഭവം.
ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തായി പ്രവർത്തിക്കുന്ന ഫ്യുവൽസിൽ നിന്ന് ജീവനക്കാരൻ സൈക്കിളിൽ കൊണ്ടു പോകുകയായിരുന്നപണം അടങ്ങിയ ബാഗ് കവർന്നത്.
ജാക്കറ്റും മാസ്ക്കുംം ഹെൽമെറ്റും ധരിച്ച ഒരാൾ നടന്ന് വന്ന് ജീവനക്കാരനെ സഞ്ചരിച്ച സൈക്കിളിൽ നിന്ന് തള്ളി നിലത്ത് ഇട്ടശേഷം ബാഗ് കവർന്നു.
ഈ സമയം മറ്റോരാൾ ഇതേ വേഷം ധരിച്ച് ബൈക്കിലെത്തി ബാഗുമായി നിന്ന ആളെ കയറ്റി ചേർത്തല ഭാഗത്തേക്ക് പോയി. കഴിഞ്ഞ 23, 24, 25തീയതികളിലെ കളക്ഷനായിരുന്നു ബാങ്കിൽ അടക്കാൻ കൊണ്ടുപോയത്.
പമ്പും ബാങ്കുമായി ഒരുകിലോമീറ്റർ പോലും ദൂരം ഇല്ലാത്തതിനാൽ ജീവനക്കാർ സൈക്കിളിലാണ് പതിവായി പണം ബാങ്കിൽ നിക്ഷേപിക്ഷേപിക്കാൻ കൊണ്ടുപോകുന്നത്.
സംഭവം അറിഞ്ഞെത്തിയ മണ്ണഞ്ചേരി സിഐ രവി സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പമ്പിലെയും സമീപത്തെ കടകളിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
കവർച്ച കാണാനിടയായ കാർ യാത്രികർ ബൈക്കിനെ പിന്തുടർന്നെങ്കിലും കവർച്ചാ സംഘം ചേർത്തല ഭാഗത്തേക്ക് രക്ഷപ്പെട്ടു. സിസി ടിവി ദൃശ്യത്തിൽ നിന്ന് ലഭിച്ച ബൈക്കിന്റെ നമ്പർ പോലീസ് പരിശോധിച്ചു വരുന്നു.
കവർച്ചാ സംഘം പണം ബാങ്കിലേക്ക് കൊണ്ടു പോകുന്നനത് മുൻകൂട്ടി നിരീക്ഷണം നടത്തിയിരുന്നതായി സൂചനയുണ്ട്. രാവിലെ പത്തുമണിമുതൽ സംഘം പ്രദേശത്ത് എത്തയതായും വിവരം ഉണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.