കണ്ണൂർ: പട്ടാപ്പകൽ മോഷണം നടത്തുന്ന സംഘങ്ങൾ കണ്ണൂരിൽ വിലസുന്നു. നിർമാണ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണം. നിർമാണം നടക്കുന്ന വീട്ടിലെത്തി തൊഴിലാളികളുടെ പണം കവരുകയാണ് പതിവ്.
ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തി വേഗത്തിൽ മടങ്ങുകയും ചെയ്യും.വാഹനത്തിലെത്തുന്ന ഇവരെ തൊഴിലാളികൾ ചിലപ്പോൾ വീടിന്റെ ഉടമസ്ഥരുടെ ബന്ധുക്കളായി തെറ്റിദ്ധരിക്കുകയും ചെയ്യും. ഇന്നലെ അരോളി എൽപി സ്കൂളിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽ നിന്നും തൊഴിലാളികളുടെ ഏഴായിരം രൂപ കവർന്നു.
മുകളിലത്തെ നിലയിലായിരുന്നു തൊഴിലാളികളുടെ ജോലി. താഴെയായിരുന്നു ഇവർ പണം അടങ്ങിയ പേഴ്സും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 12 ഓടെ സ്കൂട്ടർ വരുന്ന ഒരു ശബ്ദം കേട്ടിരുന്നു.
പിന്നീട് ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ പഴ്സ് അന്വേഷിച്ചപ്പോഴാണ് പഴ്സ് കാണാനില്ലെന്ന് അറിഞ്ഞത്. ആറ് തൊഴിലാളികളുടെയും പഴ്സ് മോഷണം പോയി.
എന്നാൽ, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുമില്ല. ഇതിനിടയിൽ സ്കൂട്ടറിൽ ഒരു യുവാവ് വന്നതായി സമീപവാസികൾ ഇവരോട് പറയുകയും ചെയ്തു,