കൊല്ലം: സിറ്റി പോലീസ് പരിധിയിൽ സമീപ സമയത്ത് രാത്രികാലങ്ങളിൽ നടന്ന മോഷണശ്രമങ്ങളെ തുടർന്ന് സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി.
കൊല്ലം ടൗണ്‍ പരിധിയെ പന്ത്രണ്ട ് പട്രോളിംഗ് ഏരിയകളായി തിരിക്കുകയും ഒരോ ഏരിയയിലും രാത്രി 11 മണി രാവിലെ നാലു വരെ പതിനഞ്ചോളം മൊബൈൽ പട്രോളിംഗും, പത്തോളം റൈഡർ പട്രോളിംഗും രാത്രികാല സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്ക് പുറമേ പിങ്ക് പട്രോൾ ഹൈവേ പട്രോൾ, കണ്ട്രോൾ റൂം വാഹനങ്ങൾ എന്നിവയും ഇൻസ്പെക്ടർമാർ എസ്ഐ മാർ എന്നിവരുടെ മേൽനോട്ടത്തിൽ പട്രോളിംഗിനുണ്ടാകും.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയറ്ററുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എറ്റിഎം കൗണ്ട റുകൾ, വീടുകൾ എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകൾ നിരന്തരം നിരീക്ഷിക്കുന്നതിനും അസ്വഭാവികമായി ശ്രദ്ധയിൽപ്പെടുന്നത് ഉടനടി പോലീസിനെ അറിയിക്കുന്നതിനും വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ നിരീക്ഷണത്തിനായി മഫ്ടിയിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട ്. രാത്രികാലങ്ങളിൽ സംശയം തോന്നുന്ന അപരിചിതരായ ആളുകളെ കണ്ടാൽ വിവരം കണ്ട്രോൾ റൂം നന്പരായ 112 ൽ അറിയിക്കേണ്ട താണെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. അറിയിച്ചു.